രണ്ടര കിലോ കൊക്കെയ്നുമായി നടി രാകുലിന്റെ സഹോദരൻ അറസ്റ്റില്‍


ഹൈദരാബാദ് :  നടി രാകുല്‍ പ്രീത് സിംഗിന്റെ സഹോദരൻ അമൻ പ്രീത് സിംഗ് ലഹരി കേസില്‍ അറസ്റ്റിൽ. അമൻ അടക്കം 5 പേരെ ഹൈദരാബാദ് പാെലീസ് പിടികൂടി. ഇവരുടെ സംഘത്തിന്റെ കൈയില്‍ നിന്ന് വില്പനയ്‌ക്കെത്തിച്ച 2.6 കിലോ കൊക്കെയ്നും ലഹരിവിരുദ്ധ സ്ക്വാഡ് കണ്ടെടുത്തിട്ടുണ്ട്.

read also: ശക്തമായ മഴ, കാറ്റ്, കോടമഞ്ഞ്, മണ്ണിടിച്ചില്‍: ഇടുക്കിയില്‍ രാത്രിയാത്രയ്‌ക്ക് നിരോധനം

അമൻ പ്രീത് സിംഗ്, അനികേത് റെഡ്ഡി, പ്രസാദ്, മധുസൂദനൻ, നിഖില്‍ ധാമൻ എന്നിവരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. വൈദ്യ പരിശോധനയ്‌ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. പിടികൂടിയവരെല്ലാവരും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നു രാജേന്ദ്ര നഗറിലെ സൈബർ പൊലീസ് ഡിസിപി പറഞ്ഞു.