മുംബൈ: സുഹൃത്ത് തമാശക്ക് തള്ളിയത് ശുചീകരണ തൊഴിലാളിയുടെ മരണത്തിന് കാരണമായി. മുംബയിലെ മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണാണ് ശുചീകരണ തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം സംഭവിച്ചത്. മുംബൈക്കടുത്ത് ഡോംബിവലി ഈസ്റ്റിൽ ആണ് നടുക്കുന്ന സംഭവമുണ്ടായത്.
സുരക്ഷാ കൈവരിയിൽ ഇരിക്കുകയായിരുന്ന സ്ത്രീയെ സുഹൃത്ത് തമാശയ്ക്ക് പിടിച്ചു തള്ളുകയായിരുന്നു. എന്നാൽ നില തെറ്റിയ ഇവർ താഴേക്ക് പതിക്കുകയായിരുന്നു.സംഭവ സ്ഥലത്ത് വച്ച് തന്നെ ഇവർ മരിച്ചതായാണ് വിവരം. നാഗിന ദേവി മഞ്ജിറാം എന്ന ശുചീകരണ തൊഴിലാളിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
ഇവർ കെട്ടിടത്തിൽ നിന്ന് വീഴുന്നതിന്‍റെയടക്കം സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.