21
April, 2026

A News 365Times Venture

21
Tuesday
April, 2026

A News 365Times Venture

ബൈഡന് കോവിഡ് സ്ഥിരീകരിച്ചു: അമേരിക്കൻ പ്രസിഡന്റ് ഐസോലേഷനിൽ

Date:


വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് ബാധ. തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ജോ ബൈഡൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. കോവിഡ് ബാധിതനെങ്കിലും താൻ പൂർണ ആരോ​ഗ്യവാനാണെന്നും അദ്ദേ​ഹം പറഞ്ഞു. ഐസലേഷനിൽ കഴിഞ്ഞുകൊണ്ട് അമേരിക്കൻ ജനതയ്ക്കു വേണ്ടി ഔദ്യോഗിക ചുമതലകളിൽ വ്യാപൃതനാകുമെന്നും ജോ ബൈഡൻ കുറിച്ചു. തന്റെ രോഗസൗഖ്യത്തിന് ആശംസ നേർന്ന എല്ലാവർക്കും നന്ദിയെന്നും ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിൽ ബൈഡൻ പറയുന്നു.

അനാരോ​ഗ്യവും തുടർച്ചയായ നാക്കുപിഴയും കാരണം ബൈഡൻ വരുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ലാസ് വേഗസിൽ യുണിഡോസ്‌ യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

മൂക്കൊലിപ്പും ചുമയും ഉൾപ്പെടെ ലക്ഷണങ്ങൾ പ്രകടമാണെന്നും പാക്സ്‍ലോവിഡിന്റെ ആദ്യ ഡോസ് നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിൻ ഒ’കോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ വ്യക്തമാക്കി. ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിൽ ബൈഡൻ ഐസലേഷനിൽ പ്രവേശിക്കുമെന്നും കരീൻ ജീൻ പിയർ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലെന്‍സ്‌കാര്‍ട്ട് സ്റ്റോറിലെത്തി ഹിന്ദു ജീവനക്കാരുടെ നെറ്റിയില്‍ സിന്ദൂരം തൊടീച്ച് ബി.ജെ.പി നേതാവ്: മുസ്‌ലിം മാനേജര്‍ക്ക് നേരെ അസഭ്യവര്‍ഷം

മുംബൈ: മുംബൈയിലെ ലെന്‍സ്‌കാര്‍ട്ട് ഷോറൂമിലെത്തി സ്റ്റോര്‍ മാനേജര്‍ക്ക് നേരെ പരസ്യമായ അധിക്ഷേപവുമായി...