അവധി ആഘോഷിക്കാൻ പട്ടായയിലേക്ക് പോകാൻ പ്ലാനുണ്ടോ? എങ്കിൽ ഇപ്പോൾ ആകാം, കിടിലൻ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ
സഞ്ചാരികളുടെ സ്വർഗ്ഗ ഭൂമികയായാണ് തായ്‌ലാൻഡ് അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും രുചികരമായ ഭക്ഷണവൈവിധ്യത്താലും പ്രകൃതി സൗന്ദര്യത്താലും സംസ്കാരത്താലും സമ്പന്നമാണ് ഇവിടം. എല്ലാതരത്തിലുള്ള സഞ്ചാരികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഡെസ്റ്റിനേഷനാണ് തായ്‌ലൻഡ് എന്ന് കണ്ണടച്ച് പറയാം. എത്ര പോയാലും മടുക്കാത്ത ഒരിടം. തായ്‌ലന്‍ഡിലേക്ക് പലവിധ പാക്കേജുകള്‍ ലഭ്യമാണ്.
രാജ്യത്തിന്റെ സ്വന്തം ട്രാവല്‍ ഏജന്‍സിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി)യുടെ പാക്കേജില്‍ പോകാന്‍ കഴിയുന്ന ഒരു സുവര്‍ണാവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തെക്കുകിഴക്കനേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തായ്‌ലന്‍ഡിലെ ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന 5 ദിവസത്തെ ഐ.ആര്‍.സി.ടി.സി ടൂര്‍ പാക്കേജ് 2024 ഓഗസ്റ്റ് 23 ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്നു.
തായ്‌ലന്‍ഡിലെ പ്രശസ്തമായ ബുദ്ധക്ഷേത്രങ്ങള്‍, അപൂര്‍വ്വ വന്യജീവികള്‍, ശാന്തമായ പ്രകൃതിദൃശ്യങ്ങള്‍ കൂടാതെ ബാങ്കോക്ക് നഗരത്തിന്റെ അത്ഭുതാവഹമായ കാഴ്ചകള്‍ തുടങ്ങിയവ ആസ്വദിക്കാവുന്നതാണ്. ശ്രീരാച്ച കടുവ സങ്കേതം, പട്ടായയിലെ മനോഹരമായ അല്‍കസാര്‍ ഷോ, കോറല്‍ ദ്വീപിലേക്കുള്ള ആവേശകരമായ സ്പീഡ് ബോട്ട് യാത്ര, പട്ടായ ഫ്‌ലോട്ടിംഗ് മാര്‍ക്കറ്റ്, നോങ് നൂച്ച് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സഫാരി വേള്‍ഡ്, മറൈന്‍ പാര്‍ക്ക് തുടങ്ങിയവ കാഴ്ച്ചകളില്‍ ചിലതു മാത്രം.
കൊച്ചിയില്‍നിന്നും ബാങ്കോക്കിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍, യാത്രകള്‍ക്ക് എ.സി വാഹനം, സുഖകരമായ താമസസൗകര്യങ്ങള്‍, ഇന്ത്യന്‍ റെസ്റ്റോറന്റുകളില്‍ രുചികരമായ ഭക്ഷണം, സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ പ്രവേശന ടിക്കറ്റുകള്‍, ഇംഗ്ലീഷ് സംസാരിക്കുന്ന പ്രാദേശിക ഗൈഡിന്റെ സേവനം, വിസ ചിലവുകള്‍, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ടൂര്‍ പാക്കേജ് 57650 രൂപക്ക് ലഭ്യമാണ്. സീറ്റുകള്‍ പരിമിതമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8547845881 നമ്പറില്‍ ബന്ധപ്പെടാം. IRCTC വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.