27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

അർജുന് വേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്: അത്യാധുനിക ഉപകരണങ്ങളുമായി പരിശോധന തുടർന്ന് സൈന്യം

Date:


ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ഏഴാം ദിവസമാണ് അർജുനായുള്ള തെരച്ചിൽ നടക്കുന്നത്. ഇന്നലെ രക്ഷാപ്രവർത്തനം സൈന്യം ഏറ്റെടുത്തിരുന്നു. അത്യാധുനിക സംവിധാനങ്ങൾ ഉപയോ​ഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. അർജുൻ ലോറിയുമായി കുടുങ്ങിക്കിടക്കുന്നു എന്ന് കരുതിയ സ്ഥലത്ത് മണ്ണുമാറ്റി നടത്തിയ പരിശോധനയിൽ ലോറിയും അർജുനും ഉണ്ടായിരുന്നില്ലെന്ന് ഇന്നലെ കർണാടക റവന്യൂമന്ത്രി പ്രതികരിച്ചിരുന്നു.

കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്ന് കർണാടക സർക്കാർ പറയുമ്പോഴും കരയിൽ പരിശോധന തുടരാനാണ് സൈന്യത്തിൻ്റെ തീരുമാനം. ലോറി ഇവിടെ ഇല്ലെന്ന് പൂർണ്ണമായും ഉറപ്പിക്കുന്നത് വരെ മണ്ണ് നീക്കും. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും. ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ അടക്കം കൊണ്ട് വന്നാണ് സൈന്യം ഇന്ന് പരിശോധന നടത്തുക. കരയിലെ പരിശോധന പൂർത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന.

അതേ സമയം, അർജുന് വേണ്ടിയുള്ള തിരച്ചിൽ വേ​ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു. ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related