27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

വീണ്ടും മലപ്പുറം മോഡല്‍; സര്‍ക്കാര്‍ സ്‌കൂളിന് സ്ഥലം കണ്ടെത്താന്‍ ജനങ്ങളുടെ പിരിവ്- തുടക്കം കുറിച്ചത് പ്രധാനാധ്യാപിക

Date:



Kerala


വീണ്ടും മലപ്പുറം മോഡല്‍; സര്‍ക്കാര്‍ സ്‌കൂളിന് സ്ഥലം കണ്ടെത്താന്‍ ജനങ്ങളുടെ പിരിവ്: തുടക്കം കുറിച്ചത് പ്രധാനാധ്യാപിക

കൊണ്ടോട്ടി: നൂറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നെടിയിരിപ്പ് ചാരക്കുത്തിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് സ്വന്തം സ്ഥലം.

നൂറ് വര്‍ഷം പിന്നിട്ടിട്ടും സ്‌കൂള്‍ വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കഥ മാറി സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായ സന്തോഷത്തിലാണ് നാടും സ്‌കൂള്‍ അധികൃതരും.

സ്ഥലം വാങ്ങാനായി 2021ല്‍ സ്‌കൂള്‍ വികസന സമിതി രൂപികരിച്ച് നാട്ടുകാര്‍ യോഗം ചേര്‍ന്നപ്പോള്‍ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ മാല ഊരി നല്‍കി തുടക്കം കുറിച്ചത് അധ്യാപികയായ വി. ബിന്ദുവായിരുന്നു. സ്ഥലത്തിന് 25 ലക്ഷം രൂപ മാത്രമാണ് നഗരസഭ നല്‍കുക. ബാക്കി കണ്ടെത്തേണ്ടത് 72.5 ലക്ഷം രൂപയായിരുന്നു.

അത് സാധ്യമാകുമോ എന്ന ആശങ്കയില്‍ ചോദ്യമുയര്‍ന്നപ്പോഴായിരുന്നു അധ്യാപിക മാല ഊരി നല്‍കി ജനകീയ ഫണ്ട് സമാഹാരണത്തിന് തുടക്കം കുറിച്ചത്. കോഴിക്കോട് പാലാഴി സ്വദേശിയായ ബിന്ദു ഇന്ന് സകൂളിന്റെ പ്രധാനാധ്യാപികയാണ്. പിന്നീട് നാടും നാട്ടുകാരും ഈ ഊര്‍ജം ഏറ്റെടുക്കുകയായിരുന്നു.

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി ജനങ്ങള്‍ പിരിവ് നടത്തേണ്ടി വരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണിത്.
ഒ.ഐ.സി.സി ഗ്ലോബല്‍ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായിരുന്ന പുളിക്കല്‍ അഹമ്മദ് വല്യാപ്പു 25 ലക്ഷം രൂപ കൈമാറിയിരുന്നു.

മുന്‍ നഗരസഭാ കൗണ്‍സിലര്‍ പുളിക്കല്‍ അഹമ്മദ് കബീറും സഹോദരന്മാരായ റസാഖ്, റഷീദലി ബാബു, നസീര്‍ എന്നിവരും ചേര്‍ന്ന് 19.5 ലക്ഷം രൂപ നല്‍കി. കൂടാതെ ഇവരുടെ പിതാവ് അവറാപ്പു ഹാജിയുടെ പേരില്‍ ലൈബ്രറി നിര്‍മിച്ച് നല്‍കുമെന്നും അറിയിച്ചു.

ചെറുതും വലുതുമായ സംഖ്യ നല്‍കിയ സ്ഥാപനങ്ങളും വ്യക്തികളും സംഘടനകളും ഏറെ. ഒടുവില്‍ 72.5 ലക്ഷം രൂപയായപ്പോള്‍ നഗര സഭയുടെ 25 ലക്ഷം ലഭിക്കാന്‍ കുരുക്കുകളേറെയായിരുന്നു.

ഇത് ടി.വി ഇബ്രാഹീം എം.എല്‍.എയും നഗരസഭാ ചെയര്‍മാന്‍ യു.കെ മമ്മദിശയും ഇടപെട്ട് തീര്‍പ്പാക്കുകയായിരുന്നു. ഇതോടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്കായിരുന്നു സ്‌കൂള്‍ കാലെടുത്തുവെച്ചത് കഴിഞ്ഞ ദിവസം സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയായി.

1914ല്‍ ആരംഭിച്ച സ്‌കൂളിന് ഒരു നൂറ്റാണ്ടും പിന്നിട്ട ശേഷമാണ് സ്വന്തം സ്ഥലമാകുന്നത്. 15 സെന്റ് ഉടമകള്‍ സൗജന്യമായി നല്‍കിയിരുന്നു.

20 സെന്റ് സ്ഥലമാണ് വിലകൊടുത്തു വാങ്ങിയത്. ദേശീയപാതയില്‍നിന്ന് 5 മീറ്റര്‍ വീതിയില്‍ സ്‌കൂളിലേക്കു കവാടം നിര്‍മിക്കുന്ന രീതിയിലാണ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എം.ദിലീപ്, പി.ടി.എ പ്രസിഡന്റെ് പി. സുരേഷ്, ട്രഷറര്‍ മോഹനന്‍ തെരുവത്ത് തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

‘എന്റെ ജീവിതത്തില്‍ ഇത്രയധികം സന്തോഷിച്ച നിമിഷമുണ്ടായിട്ടില്ല. 2021ല്‍ സ്‌കൂളിനു വേണ്ടി സ്ഥലം കണ്ടെത്താന്‍ യോഗം ചേരുമ്പോള്‍, എത്രത്തോളം മുന്നോട്ടുപോകുമെന്ന് അറിയില്ലായിരുന്നു. ലക്ഷ്യം കാണുമോ എന്നും ഉറപ്പില്ലായിരുന്നു.

ആ സമയം, എന്റെ കയ്യിലുണ്ടായിരുന്നതു സ്വര്‍ണമാലയായിരുന്നു. അതു കൊടുത്തു. ഇന്ന്, ലക്ഷ്യം കണ്ടതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്,’ ഇതായിരുന്നു അധ്യാപികയുടെ പ്രതികരണം.

Content Highlight: Malappuram model again; People’s rally to find land for government school: Headmistress kicks off




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: അന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അപകടകാരണം ഒരാഴ്ചയ്ക്കുള്ളില്‍...