മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എൻ.എസ്. ബ്രഹ്മപുത്രയ്ക്ക് തീപ്പിടിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് തീപ്പിടിത്തമുണ്ടായത്. മുംബൈയില്‍ നാവിക സേനയുടെ ഡോക്ക് യാർഡില്‍ അറ്റകുറ്റപ്പണിക്കിടെ ആയിരുന്നു സംഭവം.
read also: ചാലക്കുടി റെയില്‍വേ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത് മൂന്ന് പേർ, രക്ഷപ്പെട്ടെന്ന് വിവരം, തിരച്ചില്‍ നിര്‍ത്തി
ഒരു ജൂനിയർ സെയിലറെ കാണാതായി. ഇദ്ദേഹത്തിനായി രക്ഷാപ്രവർത്തനം നടക്കുകയാണെന്നും നാവികസേനാവൃത്തങ്ങള്‍ അറിയിച്ചു. ഡോക്ക് യാർഡിലെ അഗ്നിശമന സേനയുടെ സഹായത്തോടെ ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കപ്പല്‍ ഒരു വശത്തേക്ക് ചരിയുകയായിരുന്നു.