ഭർത്താവ് ശ്രീജിത്ത് വിജയന്റെ ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കാനിറങ്ങിയ സീരിയല്‍ താരം റബേക്ക സന്തോഷിന്റെ ചിത്രം വൈറൽ. ശ്രീജിത്ത് വിജയൻ സംവിധാന ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഇടിയൻ ചന്തുവിന്റെ പോസ്റ്റർ ഒട്ടിക്കുന്ന താരത്തിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. രണ്ടുദിവസം മുൻപാണ് ഇടിയാൻ ചന്തു തിയറ്ററിലെത്തിയത്. ആക്ഷൻ എൻ്റർടൈൻമെന്റ് ജോണറിലെത്തിയ സിനിമ നല്ല പ്രതികരണവുമായി തിയറ്ററില്‍ മുന്നേറുകയാണ്.
read also: ഈ വര്‍ഷത്തെ ഓണം വാരാഘോഷം സെപ്തംബര്‍ 13 മുതല്‍ 19 വരെ
മാർഗം കളിക്കും കുട്ടനാടൻ മാർപാപ്പയ്‌ക്കും ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം നിർഹിച്ച ചിത്രത്തില്‍ ആക്ഷൻ കാെറിയോഗ്രഫി ചെയ്തിരിക്കുന്ന ദേശീയ പുരസ്കാര ജേതാവ് കൂടിയായ പീറ്റർ ഹെയ്നാണ്. സലീം കുമാറിന്റെ മകൻ ചന്തുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.