കോട്ടയം: ആറ്റില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു. ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റിലെ കടവില്‍ കുളിക്കാൻ ഇറങ്ങിയ നാലാം ക്ലാസുകാരൻ സുല്‍ത്താൻ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷിക്കുന്നതിനിടയിലാണ് വടക്കേതാഴത്ത് സലീം (62) മരിച്ചത്.
read also: ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥൻ്റെ ഭാര്യ ജീവനൊടുക്കി
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം മുത്തച്ഛനോടൊപ്പം അരയത്തിനാല്‍ കോളനിക്ക് സമീപം മീനച്ചിലാറ്റിലെ കടവില്‍ കുളിക്കാൻ പോയതായിരുന്നു സുല്‍ത്താൻ. കുളിക്കുന്നതിനിടെ കുട്ടി മുങ്ങിത്താഴ്ന്നതു കണ്ട സലീം രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും സലീം മരണപ്പെട്ടു.