രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത് പുഴയിലെ അടിയൊഴുക്ക്: ജില്ലാ കളക്ടര്‍



ബെംഗളൂരു: ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാദൗത്യത്തിന് സമയം നിശ്ചയിച്ചിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. ഇന്ന് രാത്രിയും ഡ്രോണ്‍-തെർമല്‍ സ്‌കാനർ എന്നിവ ഉപയോഗിച്ച്‌ മനുഷ്യ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുമെന്ന് കളക്ടർ പറഞ്ഞു. രാത്രിയില്‍ തണുപ്പുള്ളതിനാല്‍ മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്നും കളക്ടർ വ്യക്തമാക്കി.

read also:‘മൈ ന്യൂ ഇൻട്രൊഡക്ഷൻ’: വൈറലായി ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റ്

ട്രക്കിന്റെ പൊസിഷൻ കണ്ടെത്തിയാലെ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധർക്ക് അവിടെ എത്താനാകൂ. എന്നാല്‍ വെല്ലുവിളിയാകുന്നത് പുഴയിലെ അടിയൊഴുക്കാണെന്നും കളക്ടർ കൂട്ടിച്ചേർത്തു. നിലവില്‍ 6 മുതല്‍ 8 നോട്ട്‌സ് വരെയാണ് അടിയൊഴുക്ക്. മുങ്ങള്‍ വിദഗ്ധർക്ക് പരമാവധി 3 നോട്ട്‌സ് വരെയെ ഡൈവ് ചെയ്യാൻ സാധിക്കുകയുള്ളു. അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്നും കളക്ടർ പറഞ്ഞു