പല പഠനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും മരണ രഹസ്യമോ മരണമോ ഇതുവരെ പ്രവചിക്കാൻ സാധിച്ചിട്ടില്ല. ഗരുഡപുരാണത്തിൽ മരണത്തെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഗരുഡ പുരാണത്തിൽ ചില സൂചനകൾ നൽകാൻ കഴിയുമെന്നാണ് പറയുന്നത്. ചില മരണ ലക്ഷണങ്ങള്‍ കണക്കാക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. നിങ്ങളുടെ മരണം തൊട്ടടുത്ത് എത്തിയോ എന്ന് ചില പ്രകടമായ ലക്ഷണങ്ങൾ മൂലം അറിയാൻ സാധിക്കും.
മുന്‍കാലങ്ങളിലെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയും അടുത്ത കാലത്തായി നടന്ന കാര്യങ്ങളെക്കുറിച്ച് അറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണെങ്കില്‍ ശ്രദ്ധിക്കണം. ഇതെല്ലാം മരണലക്ഷണമായാണ് സൂചിപ്പിക്കുന്നത്. സുഖമില്ലാതെ കിടക്കുമ്പോൾ ഭക്ഷണത്തോട് വിരക്തി കാണിച്ചാൽ അത് മരണ ലക്ഷണമായി കണക്കാക്കാം. പരസ്പര ബന്ധമില്ലാതെ പല കാര്യങ്ങളും പറയുന്നതും മരണ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
ശരിയായ ഉറക്കത്തിന്റെ അഭാവം, യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാതെയുള്ള പ്രതികരണങ്ങള്‍ തുടങ്ങിയവയും ലക്ഷണങ്ങളാണ്.
ശരീരത്തിന് ഭാരക്കുറവ് ഉണ്ടാകുന്ന അവസ്ഥയും ഇതിന്റെ ലക്ഷണമാണെന്ന് കണക്കാക്കാം.
മരണത്തിന് രണ്ടാഴ്ച മുന്‍പ് തന്നെ ശരീരം തണുക്കുകയും ശ്വാസോച്ഛ്വാസം ശരിയായ രീതിയിലല്ലാതായി മാറുകയും ചെയ്യുന്നു. എന്നാല്‍ മരണത്തോടടുക്കുമ്പോള്‍ ആ വ്യക്തി വീണ്ടും പഴയതു പോലെ തന്നെ ഉഷാറാവുന്നു. കൊഴിഞ്ഞ് പോയ ഈര്‍ജ്ജം എല്ലാം തിരിച്ച് കിട്ടുന്ന അവസ്ഥയില്‍ ആ വ്യക്തി ആവുന്നു.