21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

മരണം തൊട്ടടുത്ത് എത്തിയോ എന്ന് ചില പ്രകടമായ ലക്ഷണങ്ങൾ മൂലം അറിയാൻ സാധിക്കും: ഗരുഡപുരാണത്തിലെ സൂചനകൾ

Date:


പല പഠനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും മരണ രഹസ്യമോ മരണമോ ഇതുവരെ പ്രവചിക്കാൻ സാധിച്ചിട്ടില്ല. ഗരുഡപുരാണത്തിൽ മരണത്തെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഗരുഡ പുരാണത്തിൽ ചില സൂചനകൾ നൽകാൻ കഴിയുമെന്നാണ് പറയുന്നത്. ചില മരണ ലക്ഷണങ്ങള്‍ കണക്കാക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. നിങ്ങളുടെ മരണം തൊട്ടടുത്ത് എത്തിയോ എന്ന് ചില പ്രകടമായ ലക്ഷണങ്ങൾ മൂലം അറിയാൻ സാധിക്കും.

മുന്‍കാലങ്ങളിലെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയും അടുത്ത കാലത്തായി നടന്ന കാര്യങ്ങളെക്കുറിച്ച് അറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണെങ്കില്‍ ശ്രദ്ധിക്കണം. ഇതെല്ലാം മരണലക്ഷണമായാണ് സൂചിപ്പിക്കുന്നത്. സുഖമില്ലാതെ കിടക്കുമ്പോൾ ഭക്ഷണത്തോട് വിരക്തി കാണിച്ചാൽ അത് മരണ ലക്ഷണമായി കണക്കാക്കാം. പരസ്പര ബന്ധമില്ലാതെ പല കാര്യങ്ങളും പറയുന്നതും മരണ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

ശരിയായ ഉറക്കത്തിന്റെ അഭാവം, യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാതെയുള്ള പ്രതികരണങ്ങള്‍ തുടങ്ങിയവയും ലക്ഷണങ്ങളാണ്.
ശരീരത്തിന് ഭാരക്കുറവ് ഉണ്ടാകുന്ന അവസ്ഥയും ഇതിന്റെ ലക്ഷണമാണെന്ന് കണക്കാക്കാം.

മരണത്തിന് രണ്ടാഴ്ച മുന്‍പ് തന്നെ ശരീരം തണുക്കുകയും ശ്വാസോച്ഛ്വാസം ശരിയായ രീതിയിലല്ലാതായി മാറുകയും ചെയ്യുന്നു. എന്നാല്‍ മരണത്തോടടുക്കുമ്പോള്‍ ആ വ്യക്തി വീണ്ടും പഴയതു പോലെ തന്നെ ഉഷാറാവുന്നു. കൊഴിഞ്ഞ് പോയ ഈര്‍ജ്ജം എല്ലാം തിരിച്ച് കിട്ടുന്ന അവസ്ഥയില്‍ ആ വ്യക്തി ആവുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യു.പിയില്‍ ബി.ജെ.പി ഭരണത്തില്‍ തകര്‍ത്തത് 151 അബേദ്ക്കര്‍ പ്രതിമകള്‍: അഖിലേഷ് യാദവ്

ലഖ്‌നൗ: ബി.ജെ.പി ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര്‍ അംബേദ്‌റുടെ 151 പ്രതിമകള്‍...

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ...

വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും...