21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

തലവേദന കൂടുതൽ സ്ത്രീകൾക്കാണ് വരുന്നത് : കാരണം ഇതാണ്

Date:


മനുഷ്യനെ അലട്ടുന്ന തലവേദന കൂടുതലും ടെന്‍ഷന്‍ അല്ലെങ്കില്‍ സ്‌ട്രെസ് മൂലമാണ് വരാറുള്ളത്. അപൂര്‍വ്വം ചിലത് നമ്മുടെ ശരീരത്തിലെ രോഗങ്ങള്‍ മൂലവും ആകാം. മിക്കവരിലും ടെൻഷൻ മൂലമുണ്ടാകുന്ന തലവേദന എപ്പോഴങ്കിലും വന്നുകാണും. തലയ്ക്കു ചുറ്റും ഒരു കയർ ശക്തമായി വരിഞ്ഞുമുറുക്കിയ മാതിരിയാണ് വേദനയെന്ന് ചിലർ വിവരിക്കാറുണ്ട‍്. എന്നാൽ, അടിക്കടിവന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ തലവേദന കൊടിഞ്ഞി ആയിരിക്കണം.

ഇടയ്ക്കിടക്ക് ജോലിക്കു പോകാൻ പറ്റാതെ വരുന്നതു മിക്കപ്പോഴും കൊടിഞ്ഞി അല്ലെങ്കില്‍ മൈഗ്രേന്‍ മൂലമാകാം. ഇരുപതു ശതമാനം സ്ത്രീകളിലും ആറുശതമാനം പുരുഷന്മാരിലും കൊടിഞ്ഞി വരുന്നതായി കണക്കുകൾ കാണിക്കുന്നു. വെളിച്ചവും ശബ്ദവും ചിലരിൽ വേദന കൂട്ടുന്നുണ്ട്. പലപ്പോഴും വാതിലും ജനലുമെല്ലാം അടച്ചു ചെവിയിൽ പ‍ഞ്ഞിയും വെച്ച് ഉറങ്ങാന്‍ ചിലര്‍ ശ്രമിക്കും. ചിലരില്‍ ഒന്നോ രണ്ടോ വട്ടം ഛർദ്ദിച്ചാൽ ഈ തലവേദന മാറാറുമുണ്ട്.

സ്ത്രീകളിൽ മാസമുറയുമായി ബന്ധപ്പെട്ടു ചില ദിവസങ്ങളിൽ തലവേദന കാണാറുള്ളതിനാൽ ഹോർമോൺ വ്യതിയാനങ്ങൾ ചെറിയ ഒരു കാരണമ‍ായി കരുതുന്നുണ്ട്. ടെൻഷനും പിരിമുറുക്കവും തലവേദന പ്രവണത കൂടുതകലാക്കുന്നുണ്ട്. തലവേദനയുള്ള സമയത്തു തലയ്ക്കു പുറമേയുള്ള രക്തധമനികൾ വികസിച്ചു നിൽക്കുന്നതായി കാണുന്നുണ്ട്. ഇതും ഹോർമോൺ അധിഷ്ഠിതമാകാം. ചികിത്സയ്ക്കായി വേദനസംഹാരി ഗുളികകൾ പലപ്പോഴും മതിയാകും.

മാസത്തിൽ നാലു പ്രാവശ്യത്തിൽ കൂടുതൽ വരുന്നുണ്ടെങ്കിൽ തടയുവാൻ തുടർച്ചയായി ചില മരുന്നുകൾ ദീർഘനാൾ കഴിക്കേണ്ടി വരും. പ്രഷറിനുള്ളചില മരുന്നുകൾ വളരെ ചെറിയ അളവിൽ പ്രയോജനപ്പെടാറുണ്ട്. വിഷാദ രോഗത്തിനു കൊടുക്കുന്ന ചില മരുന്നുകളും കൊടുക്കാറുണ്ട്. ചോക്ലേറ്റ്, ചീസ്, വൈൻ മുതലായവ വർജിക്കാൻ ചിലർ ഉപദേശിക്കാറുണ്ട്. കുറച്ചുനാൾ പരീക്ഷിച്ചു നോക്കുക. ടെൻഷനും പിരിമുറുക്കവും കൊടിഞ്ഞി കൂടുതലാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ...

യു.പിയില്‍ ബി.ജെ.പി ഭരണത്തില്‍ തകര്‍ത്തത് 151 അബേദ്ക്കര്‍ പ്രതിമകള്‍: അഖിലേഷ് യാദവ്

ലഖ്‌നൗ: ബി.ജെ.പി ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര്‍ അംബേദ്‌റുടെ 151 പ്രതിമകള്‍...

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ...