ഡെറാഡൂണ്‍: മേഘവിസ്‌ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലും ഹിമാചലിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ഉത്തരാഖണ്ഡില്‍ ഇതുവരെ14 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹിമാചലില്‍ ആറുപേരാണ് മരിച്ചത്. 53 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
Read Also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചാരണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍
ഇരു മേഖലളിലും കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുകയും ചെയ്തു. കനത്ത മഴയില്‍ നിരവധി വീടുകളും പാലങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു.
അപകടകരമായ കാലാവസ്ഥയെ തുടര്‍ന്ന് കേദാര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഘോരപരവ്, ലിഞ്ചോളി, എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം രണ്ട് എയര്‍ഫോഴ്സ് ഹെലികോപ്റ്ററുകള്‍ വിന്യസിപ്പിച്ചു.