ശ്രീഹരിക്കോട്ട: ഐഎസ്ആർഒ വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ വിക്ഷേപണം വിജയകരം. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് 08നെ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു എസ്എസ്എൽവിയുടെ വിക്ഷേപണം.
വിക്ഷേപണത്തിൻറെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇതോടെ EOS 08 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ഐഎസ്ആർഒയ്ക്കായി.
#WATCH | ISRO (Indian Space Research Organisation) launches the third and final developmental flight of SSLV-D3/EOS-08 mission, from the Satish Dhawan Space Centre in Sriharikota, Andhra Pradesh.
(Video: ISRO/YouTube) pic.twitter.com/rV3tr9xj5F
— ANI (@ANI) August 16, 2024