തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റില്‍. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം.
ആറ്റിങ്ങല്‍ യൂണിറ്റിലെ ബസ് ഡ്രൈവർ എസ് ജയകുമാറിനുനേരെയാണ് അതിക്രമമുണ്ടായത്. ഇന്നോവ കാറിലെത്തിയ സംഘം യാത്രക്കാരും വനിതാ കണ്ടക്ടറും ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍വച്ച് ഡ്രൈവറെ അസഭ്യം പറയുകയും അര മണിക്കൂറോളം ബസ് തടഞ്ഞിടുകയുമായിരുന്നു.
read also: ഒരു നടനേയും ആത്മ ഒതുക്കിയതായി തനിക്ക് അറിയില്ല, ഇപ്പോഴും താന്‍ തന്നെയാണ് ആത്മയുടെ പ്രസിഡന്റ് : കെ ബി ഗണേഷ് കുമാര്‍
സംഭവത്തിൽ ചിറയിൻകീഴ് എരുമക്കാവ് സ്വദേശി സംഗീത്, അടിക്കലം സ്വദേശി കൃഷ്ണപ്രസാദ്, നഗരൂർ സ്വദേശി വിഷ്ണുപ്രസാദ് എന്നിവരാണ് അറസ്റ്റിലായി. ചിറയിൻകീഴ് സർക്കിള്‍ ഇൻസ്‌പെക്ടർ വി എസ് വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.