മധുരമൂറുന്ന മുരുക സ്തുതിയുമായി വർഷ കാർത്തി


ചെന്തമിഴ് നാടിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്നിരിക്കുന്ന സെന്തിൽ പതി നായകനായ ഷണ്മുഖനെ വർഷ കാർത്തിയുടെ നൈർമ്മല്യമേറിയ സ്വരത്തിൽ ഹൃദയത്തിലേക്ക് ക്ഷണിക്കുമ്പോൾ മനസ്സ് ഭക്തിയുടെ മയിൽച്ചിറകേറി തിണ്ടൽ മല കയറിയിറങ്ങുന്നു. കെ എസ് രശ്മിയുടെ കർമ്മ (Karnatic Music America) ഇത്തവണ എത്തിയിരിക്കുന്നത് തനതായ തമിഴ് ഭക്തിയുടെ മധുരമൂറുന്ന മുരുക സ്തുതിയുമായാണ്.

read also: കള്ളൻ എന്ന പേരിനു എന്ത് ചന്തമാണ് ഭായ് – ‘താനാരാ’യിലെ കള്ളൻ ഗാനം പുറത്തിറങ്ങി

കാർത്തി പുരുഷോത്തമന്റെയും ദിവ്യ പെരിയസാമിയുടെയും മകളായ വർഷയാണ് ഗായിക. മൈലായ് കാർത്തികേയൻ്റെ നാദസ്വരവും കാരയ്ക്കൽ വെങ്കട സുബ്രഹ്മണ്യത്തിന്റെ വയലിനും പശ്ചാത്തലമൊരുക്കിയിരിക്കുന്ന ‘വാ വാ ഷണ്മുഖന്..’ സംഗീതം പകർന്നിരിക്കുന്നത് രാഹുൽ വേദയാണ്.

തിണ്ടൽ മലയുടെ പശ്ചാത്തലത്തിൽ ചിത്രീകരണം സുഭാഷ് ഭംഗിയായി നിർവഹിച്ചിരിക്കുന്നു. വീണ്ടും വീണ്ടും കേൾക്കുന്തോറും മനോഹരമായ ഈ ഭക്തിഗാനം മനസ്സറിഞ്ഞ ഒരു കൂപ്പുകൈ പോലെ വേൽ മുരുകന് മുന്നിലുയരുന്നു.