കൈയില്‍ 5,000, കാറില്‍ 44,000: കണക്കില്‍ ഇല്ലാത്ത പണവുമായി തഹസില്‍ദാര്‍ വിജിലൻസ് പിടിയില്‍


പാലക്കാട്: കണക്കില്‍പ്പെടാത്ത പണം കൈവശം വച്ച തഹസില്‍ദാർ വിജിലൻസ് പിടിയില്‍. പട്ടാമ്പി ഭൂരേഖാ തഹസില്‍ദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ (52) ആണ് കയ്യിൽ നിന്നും 5,000 രൂപയും കാറില്‍ നിന്നു 44,000 രൂപയും കണ്ടെടുത്തതിനെ തുടർന്ന് വിജിലൻസിന്റെ പിടിയിലായത്.

read also: മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ ഒരു മസാലപ്പൊതി മാത്രമാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് : ശ്രിയ രമേഷ്

ആലത്തൂർ മിനി സിവില്‍ സ്റ്റേഷനില്‍ ഇന്ന് വൈകീട്ട് 4 മണിയോടെ ലാൻഡ് ട്രിബ്യൂണല്‍ സിറ്റിങിനിടെയാണ് സംഭവം. തഹസില്‍ദാറിന്റെ കൈവശം 5,000 രൂപയും കാറില്‍ നിന്നു 44,000 രൂപയും വിജിലൻസ് കണ്ടെടുത്തിരുന്നു.