പങ്കാളികൾക്കിടയിൽ ലൈംഗിക താല്പര്യം കുറഞ്ഞാൽ | couple sex life, SEX LIFE, Latest News, Women, Life Style, Sex & Relationships
ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള ലൈംഗികതയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പങ്കാളികള്‍ ഇരുവരിലും ലൈംഗിക താല്‍പ്പര്യം ഉണ്ടെങ്കില്‍ മാത്രമേ അത് ജീവിതം സന്തോഷകരമായി മുന്നോട്ട് പോവാന്‍ സഹായിക്കുകയുള്ളൂ. കിടപ്പു മുറിയില്‍ താല്‍പ്പര്യം ഇല്ലെങ്കില്‍ അത് ജീവിതത്തെ ബാധിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍ ഈ പ്രശ്നം കണ്ട് തുടങ്ങിയാല്‍ വളരെയധികം ശ്രദ്ധിക്കണം. സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം കുറയുന്നതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇത് പലപ്പോഴും പങ്കാളി മനസ്സിലാക്കാത്തതാണ് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്നതിന് കാരണമാകുന്നത്.
ജീവിതത്തില്‍ ലൈംഗിക താല്‍പ്പര്യം കുറയുന്നതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ട്. അത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അറിയുന്നത് ദാമ്പത്യ ജീവിതത്തില്‍ വളരെയധികം സഹായിക്കുന്നതാണ്. ജോലി സ്ഥലത്തെ സംഘര്‍ഷം, സമ്മര്‍ദ്ദം എന്നിവയെല്ലാം പലപ്പോഴും ലൈംഗിക വിരക്തിയുടെ കാരണങ്ങളായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ രീതിയില്‍ പ്ലാന്‍ ചെയ്ത് മാത്രം കാര്യങ്ങള്‍ ചെയ്യുക. അല്ലെങ്കില്‍ അത് ജീവിതത്തില്‍ സ്ത്രീകളെ ഡിപ്രഷനിലേക്ക് എത്തിക്കുന്നു. ബന്ധങ്ങളിലെ വിള്ളല്‍ പലപ്പോഴും സ്ത്രീകളില്‍ ലൈംഗിക വിരക്തിക്ക് കാരണമാകുന്നുണ്ട്.
അതുകൊണ്ട് തന്നെ പങ്കാളിയില്‍ നിന്ന് സ്ഥിരമായുണ്ടാവുന്ന അവഗണനയും മറ്റും സ്ത്രീകളിലെ ലൈംഗിക വിരക്തിക്ക് കാരണമാകുന്നുണ്ട്. ഉറക്കക്കുറവ് പലപ്പോഴും ലൈംഗിക ജീവിതത്തിന് ഒരു വെല്ലുവിളി ആയി മാറുന്നുണ്ട്. കാരണം പലപ്പോഴും ഉറക്കമില്ലാത്ത അവസ്ഥ പല വിധത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഇതെല്ലാം ലൈംഗിക വിരക്തിക്കും കൂടി കാരണമാകുന്നുണ്ട് പലപ്പോഴും പാരന്റിംഗ് പല അമ്മമാരേയും ലൈംഗിക വിരക്തി പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നതിന് കാരണമാകുന്നു.
സ്വന്തം രൂപത്തെക്കുറിച്ച് ആത്മവിശ്വാസമില്ലായ്മ പലപ്പോഴും സ്ത്രീകളില്‍ വളരെ കൂടുതലായിരിക്കും. ആകര്‍ഷകമായ രൂപമില്ലായ്മ,പൊണ്ണത്തടി, തടിച്ച് വീര്‍ത്ത വയര്‍ എന്നിവയെല്ലാം പലപ്പോഴും സ്ത്രീകളില്‍ ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുന്ന ഒന്നാണ്. ഇതെല്ലാം പലപ്പോഴും ലൈംഗിക വിരക്തിക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ വളരെയധികം ശ്രദ്ധിച്ച് പങ്കാളിയുടെ പിന്തുണയോടെ മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കുക.