കന്യാകുമാരിയില്‍ വൻതോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി, കടല്‍ വെള്ളത്തിന് അപാരമായ തണുപ്പെന്നും പ്രദേശവാസികള്‍
കന്യാകുമാരി: കന്യാകുമാരിയില്‍ വൻതോതില്‍ മത്സ്യങ്ങള്‍ ചത്ത് പൊങ്ങി. മാല്‍വൻ ഇനം മത്സ്യങ്ങളെയാണ് കൂട്ടമായി ചത്ത നിലയില്‍ കണ്ടെത്തിയത്
കന്യാകുമാരിയില്‍ മൂന്ന് കടലുകള്‍ സംഗമിക്കുന്ന ത്രിവേണി സംഗമം മേഖലയിലാണ് ഈ മത്സ്യ നാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
read also: സ്ഥാനം ഒഴിയുന്നതാണ് രഞ്ജിത്തിനും അക്കാദമിക്കും നല്ലത്, തീരുമാനിക്കേണ്ടത് രഞ്ജിത്താണ്: മനോജ് കാന
ചൊവ്വാഴ്ച രാവിലെ മുതല്‍ കന്യാകുമാരിയില്‍ കടല്‍ ഒരു വശത്ത് പ്രക്ഷുബ്ധമായും മറുവശം പിൻവലിഞ്ഞും നില്‍ക്കുകയാണ് എന്നായിരുന്നു റിപ്പോർട്ടുകള്‍. കനത്ത മഴയ്‌ക്ക് പിന്നാലെ കന്യാകുമാരി കടലില്‍ ജല നിരപ്പ് നന്നേ താഴ്ന്ന നിലയിലായിരുന്നു . കടല്‍വെള്ളം താഴ്ന്നതിനെ തുടർന്ന് വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് ഗതാഗതം താത്കാലികമായി നിർത്തിവച്ചിരുന്നു.