ലൈംഗികാരോപണ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി പരാതി നൽകി. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ രഞ്ജിത് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം.
read also: ഭരതനാട്യം ആഗസ്റ്റ് മുപ്പതിന്
കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇ-മെയില്‍ വഴിയാണ് താരം പരാതി നല്‍കിയത്. സംഭവത്തിൽ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുമെന്ന് എറണാകുളം കമ്മിഷണര്‍ അറിയിച്ചു