19
April, 2026

A News 365Times Venture

19
Sunday
April, 2026

A News 365Times Venture

കഞ്ഞിക്കുഴി സർക്കാർ ഹോമിലെ മൂന്ന് കുട്ടികളെ കാണാനില്ല: അന്വേഷണം ആരംഭിച്ച് പോലീസ്

Date:


ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ചിൽഡ്രൻസ് ഹോമിൽനിന്ന് മൂന്ന് ആൺകുട്ടികളെ കാണാതായി. കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ 15ഉം 14ഉം വയസുള്ള മൂന്ന് കുട്ടികളെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം മുതൽ മൂവരെയും കാണാനില്ലെന്ന് അധികൃതർ പോലീസിൽ പരാതി നൽകി. മാരാരിക്കുളം പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയതായിരുന്നു. എന്നാൽ വൈകുന്നേരം കുട്ടികൾ തിരിച്ചുവന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ കാണാനില്ലെന്ന് അധിക‍ൃതർ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ‌ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാൻ്റുകളിലും ന​ഗരത്തിന്റെ വിവിധയിടങ്ങളിലുമാണ് പരിശോധന. മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related