അമ്മ എന്ന സംഘടനയെ തകർത്ത ദിവസം, കഴിഞ്ഞ നാലുവർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല: കെ. ബി ഗണേഷ് കുമാർ
‘അമ്മ’ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി ഏറെ വേദനാജനകമെന്നു മന്ത്രി കെ. ബി ഗണേഷ് കുമാർ. അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണിന്നെന്നും നശിച്ച് കാണമെന്ന് ആഗ്രഹിച്ചവർക്ക് സന്തോഷിക്കാമെന്നും ഗണേഷ് കുമാർ പറഞ്ഞു.
read also:കൂട്ടരാജിക്ക് മറുപടി പറയേണ്ടത് ജഗദീഷാണ്: അനൂപ് ചന്ദ്രന്
ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ,
‘മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി എന്നിവരിൽ നിന്നും 50000 രൂപ വീതമെടുത്ത് തുടങ്ങിയ സംഘടനയായിരുന്നു. ഞാൻ ഉൾപ്പെടെയുള്ളവരും കയ്യിൽ നിന്ന് കാശ് എടുത്താണ് അമ്മയെന്ന സംഘടന പടുത്തുയർത്തിയത്. കഴിഞ്ഞ നാലുവർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ 130 ഓളം വരുന്ന ആളുകൾ മാസമായി 5000 രൂപ വെച്ച് പെൻഷൻ വാങ്ങുന്നുണ്ട്. അമ്മയിലെ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ ഇതിന് നയിക്കാൻ ആർക്കും കഴിയില്ല. പുതിയ ആളുകൾ വരണമെന്നാണ് പറയുന്നത്. എന്താകുമെന്ന് കണ്ടറിയാം. ഒരു സംഘടന തകരുന്നത്, കാണുന്നവർക്ക് രസമാണ്. പക്ഷേ എനിക്ക് ഏറെ ഹൃദയ വേദന തോന്നിയ നിമിഷം’- ഗണേഷ് കുമാർ പ്രതികരിച്ചു.