സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയില്‍ ചേർന്നു


തൃശൂർ: പ്രമുഖ സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയില്‍ ചേർന്നു. ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാർ മോഹൻ സിതാരയ്ക്ക് മെമ്പർഷിപ്പ് നല്‍കിക്കൊണ്ട് ബിജെപി ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.

read also:പ്രശോഭ് ആയി ഷെബിൻ ബെൻസൺ കിഷ്കിന്ധാകാണ്ഡം പുതിയ പോസ്റ്റർ പുറത്തുവിട്ടു

ബിജെപി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സെപ്തംബർ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗത്വം പുതുക്കിയതോടെയാണ് മെമ്ബർഷിപ്പ് ക്യാമ്പയിന് തുടക്കമായത്. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചരണം.