21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

Date:


കൊല്ലം: കൊല്ലം കുമ്മിളില്‍ കാമുകിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. ചിതറ ചല്ലിമുക്ക് ഷൈനി ഭവനില്‍ ജോഷി എന്നറിയപ്പെടുന്ന സതീഷിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സതീഷിന്റെ ഭാര്യയെ രണ്ടാം പ്രതിയായ കാമുകി സുജിത തന്റെ വീട്ടില്‍ വിളിച്ചു വരുത്തി സതീഷുമായി ചേര്‍ന്ന് നിലത്തിട്ട് ചവിട്ടുകയും കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.

സതീഷ് തന്റെ വീട്ടില്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്നു പറഞ്ഞാണ് ഭാര്യയെ സുജിത വിളിച്ചു വരുത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ അവര്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയി.

മാര്‍ച്ച് 28ന് രണ്ടാം പ്രതി സുജിതയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഒളിവിലായിരുന്ന സതീഷ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി.

തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നിരവധി കേസുകളില്‍ പ്രതിയായ സതീഷിനെതിരെ കടയ്ക്കല്‍ സ്റ്റേഷനില്‍ നാലു കേസും ചിതറ സ്റ്റേഷനില്‍ രണ്ടു കേസും പാങ്ങോട് സ്റ്റേഷനില്‍ ഒരു കേസും വലിയമല സ്റ്റേഷനില്‍ ഒരു കേസും ഉണ്ട്.

ഇയാള്‍ക്കെതിരെ പോക്‌സോ കേസും സ്ത്രീപീഡന കേസുകളാണ് കൂടുതലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

2018ല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന പരാതിക്കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ഇയാള്‍ പോക്‌സോ കേസില്‍ ജയിലിലാകുകയും പുറത്തിറങ്ങി മൂന്നു വര്‍ഷത്തിനു ശേഷം ഇവരെ വിവാഹം കഴിച്ച് കേസില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

കേസ് തീര്‍ന്ന ഇയാള്‍ രണ്ടാം പ്രതിയുമായി ചേര്‍ന്ന് പരാതിക്കാരിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related