23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

കേരളത്തിന്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന ശശികലയുടെ വിഷനാവ് അരിയും; വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്

Date:



Kerala News


കേരളത്തിന്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന ശശികലയുടെ വിഷനാവ് അരിയും; വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്

കണ്ണൂര്‍: നന്ദഗോവിന്ദം ഭജന്‍സിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി റോബര്‍ട്ട് വെള്ളാംവെള്ളി. കേരളത്തിന്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന ശശികലയുടെ വിഷനാവ് അരിയുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് റോബര്‍ട്ട് വെള്ളാംപള്ളി ഇക്കാര്യം പറഞ്ഞത്.

വാവരെ തൊഴുത് അയ്യപ്പനെ വണങ്ങാന്‍ പോകുന്ന ഹൈന്ദവരുടെ നാടാണ് കേരളം. ആറ്റുകാല്‍ പൊങ്കാലക്ക് റമദാന്‍ നോമ്പിലും കുടിവെള്ളം വിതരണം ചെയ്യുന്ന മുസല്‍മാന്റെ നാടാണ് കേരളം. ഭജന നടത്താന്‍ ദേവാലയ മുറ്റം ഒരുക്കുന്ന ക്രൈസ്തവന്റെ നാടാണ് കേരളം. അല്ലാതെ വിഷം തീണ്ടിയ വര്‍ഗീയവാദികളുടെ നാടല്ല.

നല്ല ഹൈന്ദവനും നല്ല മുസല്‍മാനും നല്ല ക്രൈസ്തവനും ആണ് ഇന്നും കേരളത്തിലെ ഭൂരിപക്ഷം.ആ മതമൈത്രിയാണ് ദൈവത്തിന്റെ സ്വന്തം നാടിന്റെ നെറുകയില്‍ ചാര്‍ത്തിയ സിന്ദൂരവും. ഈ മലയാള മണ്ണിന്റെ നെറുകയില്‍ മത മൈത്രിയടെ സിന്ദൂരം ഉള്ളിടത്തോളം നന്ദഗോവിന്ദം പള്ളിമുറ്റത്ത് ഹൈന്ദവ ഗാനവും ക്ഷേത്ര മുറ്റത്ത് ക്രൈസ്തവ ഗാനവും പാടും. ആ ഗാനങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുന്ന ലക്ഷങ്ങള്‍ നല്‍കുന്ന പ്രോത്സാഹനം ആണ് അവരുടെ ശരി. അല്ലാതെ വിഷകലമാരുടെ വീട്ടില്‍ നിന്ന് തരുന്ന സ്വാഭാവസര്‍ട്ടിഫിക്കറ്റില്‍ അല്ല അവര്‍ ജീവിക്കുന്നത്.

ചിക്കന്‍ മസാല ചിക്കന്‍ കറിയില്‍ ഇട്ടാലും അളവ് കൂടിയാല്‍ കറി വായില്‍ വയ്ക്കാന്‍ കൊള്ളില്ല ശശികലേ. വിഷകലയെ പോലെ വേസ്റ്റ് കൊട്ടയില്‍ ആവും അതിന്റെ സ്ഥാനവും. അത് കൊണ്ട് വല്ലാതങ്ങ് ഓവറാക്കല്ലേ. കേരളത്തിന്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന ശശികലയുടെ ”വിഷനാവ്”അരിയുക തന്നെ ചെയ്യും,’ റോബര്‍ട്ട് ഫേസ്ബുക്കിലെഴുതി.

കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ യേശുദാസ് ആലപിച്ച്, ഈയിലെ കാന്താ ബാന്‍ഡിലൂടെ വീണ്ടും തരംഗമായ ‘ഈ പരദേവനഹോ’ എന്ന ക്രൈസ്തവ ഭക്തിഗാനം നന്ദഗോവിന്ദം ഭജന്‍സ് അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു ശശികലയുടെ വിമര്‍ശനം.

ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ലെന്ന് ശശികല പറഞ്ഞു. ചിക്കന്‍ മസാല നല്ലതാണെന്നും പക്ഷേ പായസത്തിലിടരുതെന്നുമായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ശശികലയുടെ പരിഹാസം.

നന്ദഗോവിന്ദം ഭജന്‍സിന് അഭിനന്ദന പ്രവാഹമെന്ന മനോരമ ഓണ്‍ലൈനിന്റെ കാര്‍ഡ് പങ്കുവെച്ചായിരുന്നു ശശികലയുടെ കുറിപ്പ്.

‘ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ? പതിനായിരങ്ങള്‍ മണിക്കൂറുകള്‍ അവരെ കാത്തിരുന്നിരുന്നത് നിന്ദിക്കാനായിരുന്നോ? ചെറിയ പ്രവാഹം അരുവിയാണ് തോടാണ് പുഴയാണ് അവയൊക്കെ ഭൂമിയുടേയും ജീവജാലങ്ങളുടേയും ദാഹം മാറ്റാനും മനസ്സും ശരീരവും കുളിപ്പിക്കാനും ഒക്കെ നല്ലതാണ്!

പക്ഷേ പ്രവാഹത്തിന് ശക്തി കൂടിയാല്‍ അത് പലതിനേയും ഒഴുക്കി കളയും! ചൂരല്‍മലയിലൊക്കെ പ്രവാഹം ശക്തി കൂടിയതിന്റെ അനുഭവം എന്താണെന്ന് നമുക്കറിയാമല്ലോ? ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ല. Any How ആശംസകള്‍. ചിക്കന്‍ മസാല നല്ലതാണ്. പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണ്,’ ശശികല കുറിച്ചു.

ശശികലയ്ക്ക് പുറമെ ഹൃദയവിദ്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയും നന്ദഗോവിന്ദം ഭജന്‍സ് ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരുന്നു.

സംഘത്തെ ‘നന്ദകുന്തിരിക്കം ഭജന്‍സ്’ എന്ന് പരിഹസിച്ച ഗുരുമൂര്‍ത്തി, ഹിന്ദുക്കളുടെ ചെലവില്‍ പ്രശസ്തി നേടിയ ശേഷം ക്ഷേത്രവേദികളില്‍ ‘ഹാലേലൂയ്യ’ പാടുന്നത് അംഗീകരിക്കാനാവില്ലെന്ന് വിമര്‍ശിച്ചു.

അതേസമയം, നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി രംഗത്തെത്തിയിരുന്നു.

ക്ഷേത്ര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയായിരുന്നു അതെന്നും നന്ദഗോവിന്ദം ഭജന്‍സ് സൗജന്യമായാണ് പരിപാടി നടത്തിയതെന്നും അവര്‍ വ്യക്തമാക്കി. ഒരു മതത്തിന്റെയും വേര്‍തിരിവില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പരിപാടി നടത്തിയതെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Youth Congress state secretary slams K.P. Sasikala for hate speech against Nandagovindam Bhajans




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മറ്റൊരു യുദ്ധമുണ്ടായാല്‍ ആക്രമിക്കാന്‍ അമേരിക്കയുടെ പക്കല്‍ ആയുധമുണ്ടാകില്ല; റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തെത്തുടര്‍ന്ന് അമേരിക്കയുടെ മിസൈല്‍ ശേഖരത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി...

മുഖ്യമന്ത്രി കസേരയ്ക്കായി സോഷ്യല്‍ മീഡിയയില്‍ പോര്; ചെന്നിത്തലയ്ക്കായി ക്യാമ്പെയ്‌നുമായി യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി...