ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ക്ക് ദാരുണാന്ത്യം: അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്


മീററ്റ്: ബഹുനിലക്കെട്ടിടം തകർന്നുവീണ് പത്തുപേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശില്‍ മീററ്റിലെ സാക്കിർ കോളനിയിലെ മൂന്നുനില കെട്ടിടമാണ് തകർന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നിരുന്ന എല്ലാവരെയും പുറത്തെടുത്തെങ്കിലും പത്തുപേർ മരിച്ചു. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read also: മാധ്യമപ്രവര്‍ത്തക പി.എസ്. രശ്മി അന്തരിച്ചു

സ്നിഫർ നായകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്. എൻ.ഡി.ആർ.എഫ്., എസ്.ഡി.ആർ.എഫ്., അഗ്നിശമന സേന, പോലീസ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. ഇനിയും മനുഷ്യജീവൻ ഇല്ല എന്ന് ഉറപ്പാക്കുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു. 15 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനങ്ങള്‍ക്കൊടുവിലാണ് 15 പേരെയും പുറത്തെടുക്കാനായത്.