കുടുംബ പ്രശ്നം തീര്‍ക്കാന്‍ ചാത്തന്‍സേവ: പൂജയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡനം, ജ്യോത്സ്യന്‍ അറസ്റ്റില്‍


കൊച്ചി: കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ചാത്തന്‍സേവ നടത്താമെന്നു പറഞ്ഞു വിളിച്ചുവരുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ ജ്യോത്സ്യന്‍ അറസ്റ്റില്‍. തൃശൂർ സ്വദേശി പ്രഭാദാണ് വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പോലീസിന്റെ പിടിയിലായിരിക്കുന്നത്.

read also: ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മലയാളി നേഴ്സ് മരിച്ചു

സമൂഹമാധ്യമത്തില്‍ വന്ന പരസ്യം കണ്ടാണു ജ്യോത്സ്യനെ വീട്ടമ്മ പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനായി പൂജ നടത്താൻ കൊച്ചി വെണ്ണലയിലുള്ള സ്ഥലത്തേക്ക് ഇയാള്‍ വീട്ടമ്മയെ ക്ഷണിച്ചു. കഴിഞ്ഞ ജൂണില്‍ നടന്ന പൂജയ്ക്കിടെ ജ്യോത്സ്യൻ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ആദ്യ പൂജയ്ക്കു ഫലം കാണാത്തതിനാല്‍ ഒരിക്കല്‍ കൂടി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് വിളിച്ചു വരുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണി മുഴക്കി. തുടർന്നാണ് വീട്ടമ്മ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്.