8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

ഡോക്ടര്‍മാരുടെ കോണ്‍ഫറൻസില്‍ ഐറ്റം ഡാൻസ്, സര്‍ജന്മാരുടെ അശ്ലീലനൃത്തം: വീഡിയോ പുറത്ത്, വിമര്‍ശനം

Date:


ചെന്നൈ: കഴിഞ്ഞ ദിവസം നടന്ന ഡോക്ടർമാരുടെ കോണ്‍ഫറൻസില്‍ യുവതിയുടെ ഐറ്റം ഡാൻസ്. ഈ മാസം 19 മുതല്‍ 21 വരെ നടന്ന Association of Colon and Rectal Surgeons of India യുടെ വാർഷിക കോണ്‍ഫറൻസിലാണ് യുവതിയുടെ നൃത്തം. ഇവർക്കൊപ്പം സർജന്മാരും നൃത്തത്തിന് ചേരുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ വിമർശനം ഉയരുകയാണ്.

ചിലർ യുവതിക്കൊപ്പം ഡാൻസ് ചെയ്യുന്നതും അവരെ ചേർത്തണയ്‌ക്കുന്നതും വീഡിയോയില്‍ കാണാം. അശ്ലീലമെന്നും മോശമെന്നുമാണ് പലരും ഡോക്ടർമാരുടെ നടപടിയെ വിശേഷിപ്പിച്ചത്. ഡോ. വിജയ്ചക്രവർത്ത് എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്.

read also: മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെകിട്ടിയല്ലോ, ഒരുപിടി ചാരമാകാനെങ്കിലും ഒരോര്‍മ: അര്‍ജുനെക്കുറിച്ച് മഞ്ജു വാര്യര്‍
‘ഡോക്ടർമാരുടെ കോണ്‍ഫറൻസില്‍ അശ്ലീല നൃത്തം കാണുന്നത് അസംബന്ധമായ കാര്യമാണ്. അവിടെ ഇപ്പോഴും മദ്യം വിളമ്പുന്നുന്നുണ്ട്. ഈ പണമെല്ലാം പരോക്ഷമായി ജനങ്ങളില്‍ നിന്ന് കവരുന്നതല്ലേ. പ്രായമായ ഡോക്ടർമാർ പരസ്യമായി ഒരു സ്ത്രീയുടെ ശരീരത്തില്‍ പിടിക്കുന്നത് എന്തെങ്കിലും പരിശോധനയുടെ ഭാഗമാണോ? തുടങ്ങിയ ചോദ്യങ്ങൾ വീഡിയോയ്ക്ക് നേരെ ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related