6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

‘കേരളത്തിന്റെ ആത്മാർത്ഥമായ നന്ദി ‘- സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Date:


തിരുവനന്തപുരം: ഷിരൂർ ദൗത്യത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക സർക്കാരിന് നന്ദി അറിയിക്കാനാണ് മുഖ്യമന്ത്രി കത്തെഴുതിയത്. സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു. അതിൽ കേരളത്തിന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ കത്തില്‍ പറഞ്ഞു.

72-ാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ നിന്ന് അര്‍ജുന്‍റെ ലോറിയും പുറത്തെടുത്തു.

പുഴയിൽ 12 മീറ്റര്‍ ആഴത്തിൽ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്ന് മണിയോടൊയാണ് പുഴയിൽ നിന്ന് പുറത്തെടുത്തത്. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അർജനെ കാണാതായ വാർത്ത ലോകമറിഞ്ഞത്. ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഉത്തര്‍പ്രദേശില്‍ നിയമം ലംഘിച്ച് എസ്.ഐ.ആറിലൂടെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത് 16.185 ലക്ഷം വോട്ടര്‍മാരെയെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: നിയമം ലംഘിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ എസ്.ഐ.ആര്‍ ആദ്യഘട്ടങ്ങളില്‍  വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ 16.18...

വന്ദേമാതരം സെമിനാര്‍: കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ സംഘര്‍ഷം

കാസര്‍ഗോഡ്: വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാറിന് മുഖ്യപ്രഭാഷകനായി ആര്‍.എസ്.എസ് പ്രജ്ഞാവാഹക്...