6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

ഞങ്ങള്‍ അവരെ എതിര്‍ക്കുക മാത്രമല്ല, അവരെ തകര്‍ക്കാന്‍ പോവുകയാണ്; ബി.ജെ.പിയില്‍ നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കും: രാഹുല്‍

Date:

രാജ്യത്തെ ബി.ജെ.പി സര്‍ക്കാരിനെ എതിര്‍ക്കുക മാത്രമല്ല അവരെ തകര്‍ക്കാനാണ് തങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് രാഹുല്‍ ഗാന്ധി. ബി.ജെ.പി സര്‍ക്കാര്‍ ഇവിടത്തെ ജനാധിപത്യത്തെ തകര്‍ത്തു. അവരെ പുറത്താക്കി ജനാധിപത്യം സംരക്ഷിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കും എസ്.ഐ.ആര്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് രാഹുല്‍ ഈ കാര്യം പറഞ്ഞത്.

‘ഞങ്ങള്‍ അവരെ എതിര്‍ക്കുക മാത്രമല്ല ചെയ്യുന്നത്, അവരെ തകര്‍ക്കാന്‍ പോവുകയാണ്. ബി.ജെ.പി എന്ത് പറയുന്നു എന്നതില്‍ എനിക്ക് താല്‍പ്പര്യമില്ല. ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്,’ രാഹുല്‍ പറഞ്ഞു.

ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് 300 ലോക്സഭാ-രാജ്യസഭാ എംപിമാര്‍ എന്നോടൊപ്പം ഇവിടെ എത്തിയിരുന്നു. അവരും രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘അമിത് ഷാ, നരേന്ദ്ര മോദി, മോഹന്‍ ഭാഗവത്, ഗ്യാനേഷ് കുമാര്‍… അവര്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകര്‍ത്തിരിക്കുന്നു. ആ കാര്യം രാജ്യം മുഴുവന്‍ വിശ്വസിക്കുന്നു.

രാജ്യത്തെ യുവാക്കള്‍ക്ക് ഇക്കാര്യം ബോധ്യമുണ്ട്. ഇപ്പോള്‍ എന്നെ ഇവിടെ തടഞ്ഞ പൊലീസുകാര്‍ പോലും പറഞ്ഞത് അത് തന്നെയാണ്… വോട്ട് തട്ടിപ്പിലൂടെ നരേന്ദ്ര മോദി രാജ്യത്തെ ഹൈജാക്ക് ചെയ്തിരിക്കുന്നു,’ രാഹുല്‍ പറഞ്ഞു.

മോദിക്ക് പുറമെ അമിത് ഷായും മോഹന്‍ ഭാഗവതും അടക്കമുള്ളവര്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്‌തെന്നും ഗ്യാനേഷ് അവരെ സഹായിച്ചെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. അവര്‍ക്കെതിരെയെല്ലാം നടപടിയുണ്ടാവുമെന്നും അദ്ദേഹം ഉറപ്പ് പറഞ്ഞു.

‘അമിത് ഷാ അത് ഹൈജാക്ക് ചെയ്തു. മോഹന്‍ ഭാഗവത് അത് ഹൈജാക്ക് ചെയ്തു. ഗ്യാനേഷ് കുമാര്‍ അവരെ സഹായിച്ചു. നിങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ… വളരെ ആലോചിച്ച ശേഷമാണ് ഞാന്‍ ഇത് പറയുന്നത്. ഇവര്‍ക്കെതിരെയെല്ലാം നടപടിയുണ്ടാകും,’ രാഹുല്‍ പറഞ്ഞു.

മോദി അടക്കമുള്ളവര്‍ നമ്മുടെ രാജ്യത്തോട് ചെയ്തത് രാജ്യദ്രോഹമാണെന്നും അവരാരും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ കാണും, അവരാരും രക്ഷപ്പെടില്ല. അത് നരേന്ദ്ര മോദിയായാലും, അമിത് ഷായാലും, ഗ്യാനേഷ് കുമാറായാലും, മോഹന്‍ ഭാഗവതായാലും ശരി. നമ്മുടെ രാജ്യത്തോട് ചെയ്തത് രാജ്യദ്രോഹമാണ്. ആരും രക്ഷപ്പെടാന്‍ പോകുന്നില്ല,’ രാഹുല്‍ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ദല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുല്‍ അടക്കമുള്ള നേതാക്കള്‍ പിന്നീട് കസ്റ്റഡിയില്‍ നിന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ചും പ്രതിഷേധക്കാരുടെ സഹായത്തോടെയും പൊലീസ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു.

പാര്‍ലമെന്റ് കവാടത്തില്‍ നിന്ന് ഗ്യാനേഷ് കുമാറിന്റെ വസതിയിലേക്കായിരുന്നു മാര്‍ച്ച്. മാര്‍ച്ചിനിടെ പൊലീസ് പ്രതിഷേധക്കാരെ തടയുകയും ചെയ്തിരുന്നു.

ആകാശവാണി ഓഫീസ് പരിസരത്ത് വെച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് ആകാശവാസി ഓഫീസിനുള്ളില്‍ പ്രവേശിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുകയായിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞെങ്കിലും രാഹുല്‍ അടക്കമുള്ള എം.പിമാര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധം തുടര്‍ന്നു. ദേശീയ പതാക വീശിക്കൊണ്ടായിരുന്നു അദ്ദേഹം പ്രതിഷേധിച്ചത്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവരും ഇടത് പാര്‍ട്ടി നേതാക്കളും അടക്കം 150ഓളം എം.പിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇന്ത്യ മുന്നണിക്ക് പുറത്തുള്ള ഡി.എം.കെയുടെ നേതാക്കളും പ്രതിഷേധത്തില്‍ പങ്കാളികളായി.

Content Highlight: We are not only countering them, we are going to destroy them: Rahul About BJP Government

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഉത്തര്‍പ്രദേശില്‍ നിയമം ലംഘിച്ച് എസ്.ഐ.ആറിലൂടെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത് 16.185 ലക്ഷം വോട്ടര്‍മാരെയെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: നിയമം ലംഘിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ എസ്.ഐ.ആര്‍ ആദ്യഘട്ടങ്ങളില്‍  വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ 16.18...

വന്ദേമാതരം സെമിനാര്‍: കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ സംഘര്‍ഷം

കാസര്‍ഗോഡ്: വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാറിന് മുഖ്യപ്രഭാഷകനായി ആര്‍.എസ്.എസ് പ്രജ്ഞാവാഹക്...