20
February, 2026

A News 365Times Venture

20
Friday
February, 2026

A News 365Times Venture

തൃശൂരിലെ മൂന്ന് എടിഎം സെന്ററുകളിലെ കവര്‍ച്ച: സംഘത്തെ പിടികൂടിയത് സിനിമാസ്റ്റൈലില്‍, കണ്ടെയ്‌നറില്‍ കെട്ടുകളായി പണം

Date:



തൃശൂര്‍: തൃശൂരിലെ മൂന്ന് എടിഎം സെന്ററുകളില്‍ നിന്ന് പണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ തമിഴ്‌നാട് പൊലീസ് പിടികൂടിയത് അതീവസാഹസികമായി. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് കേരള പൊലീസ് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് തമിഴ്‌നാട് പൊലീസ് പിന്തുടര്‍ന്നത്. പണം കണ്ടെയ്‌നറില്‍ കൊണ്ടുപോകുന്നതിനിടെ പിന്തുടര്‍ന്ന് നാമക്കലില്‍ പൊലീസുമായി പ്രതികള്‍ ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെടുകയും രണ്ട് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്‍സ്പെക്ടര്‍ തവമണി, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു.

Read Also: തൃശൂരിനെ നടുക്കിയ എടിഎം കവര്‍ച്ച, പ്രതികള്‍ പിടിയില്‍: പൊലീസ് ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

പണം കണ്ടയ്‌നറില്‍ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവര്‍ച്ച സംഘത്തിന്റെ കയ്യില്‍ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ ബെംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് സൂചന. സിനിമാ സ്‌റ്റൈല്‍ ചേസിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. അഞ്ച് പേരാണ് കസ്റ്റഡിയിലായത്. കവര്‍ച്ചക്കാര്‍ സഞ്ചരിച്ച കാറില്‍ നാല് പേരാണുണ്ടായിരുന്നത്. പിന്നീട് രണ്ട് പേര്‍ കൂടെ ചേര്‍ന്നു. രാജസ്ഥാന്‍ രജിസ്‌ട്രേഷനിലാണ് ഇവര്‍ സഞ്ചരിച്ച കണ്ടെയ്‌നര്‍. രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റാണ് പരിക്ക്. ഒന്നരമണിക്കൂറിനുള്ളില്‍ 20 കിലോമീറ്റര്‍ പരിധിയിലെ എടിഎമ്മുകളാണ് കവര്‍ന്നത്. കൃത്യമായ ആസൂത്രണങ്ങളോടെയാണ് കവര്‍ച്ചയെന്നും പൊലീസ് പറയുന്നു. ഇവര്‍ പതിയാന്‍ സാധ്യതയുള്ള സിസിടിവി ക്യാമറയും നശിപ്പിച്ചു.

മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തയിരുന്നു കവര്‍ച്ച. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊര്‍ണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സിസിടിവി ക്യാമറകളില്‍ കറുത്ത സ്‌പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related