20
February, 2026

A News 365Times Venture

20
Friday
February, 2026

A News 365Times Venture

സ്‌കൂളിലേയ്ക്ക് പോയ 14കാരിയെ തട്ടിക്കൊണ്ടുപോയി, ഹോട്ടലില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി

Date:


ലക്‌നൗ: സ്‌കൂളില്‍ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കാറിലെത്തിയ രണ്ടംഗ സംഘം പെണ്‍കുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക് പിടിച്ചുകയറ്റുകയും കൃഷ്ണ നഗര്‍ മേഖലയിലെ ഒരു ഹോട്ടല്‍ മുറിയിലേയ്ക്ക് കൊണ്ടുപോകുകയുമായിരുന്നു. ഡാനിഷ്, അമീന്‍ എന്നിവരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സ്‌കൂളിലേയ്ക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയുടെ സമീപം വാഹനം നിര്‍ത്തിയ സംഘം ബാഗ് തട്ടിയെടുത്ത ശേഷം പെണ്‍കുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക് കയറ്റുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. സംഭവം പുറത്ത് പറഞ്ഞാല്‍ ഈ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റി വീടിന് സമീപത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടര്‍ന്ന് ഈ വിവരം പെണ്‍കുട്ടി പിതാവിനെ അറിയിക്കുകയും സരോജിനി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പീഡനം നടന്നതായി പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ലക്‌നൗ സൗത്ത് സോണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കേശവ് കുമാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related