ജോധ്പൂര്‍: അധ്യാപകന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചതായി പരാതി. കേള്‍വി തകരാറ് നേരിട്ട ദളിത് വിദ്യാര്‍ത്ഥി ചികിത്സ തേടേണ്ടി വന്നതിന് പിന്നാലെ അധ്യാപകനും സ്‌കൂളിനെതിരേയും പരാതിയുമായി രക്ഷിതാക്കള്‍. ജോധ്പൂരിലെ ഒരു സ്വകാര്യ സ്‌കൂളിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
Read Also: കോട്ടയത്ത് മകന്‍ അച്ഛനെ കുത്തിക്കൊന്നു: പ്രതി അറസ്റ്റില്‍
സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററിനും മൂന്ന് അധ്യാപകര്‍ക്കുമെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി എത്തിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതി.നേരത്തെയും ദളിത് വിദ്യാര്‍ത്ഥിക്ക് സമാന രീതിയിലുള്ള അക്രമം അധ്യാപകരില്‍ നിന്ന് നേരിടേണ്ടി വന്നതായാണ് പരാതി വിശദമാക്കുന്നത്.
സംഭവത്തില്‍ മകനെ ആക്രമിച്ചെന്ന് കാണിച്ചെന്ന് വ്യക്തമാക്കി രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതായാണ് രാജീവ് ഗാന്ധി നഗര്‍ എസ്എച്ച്ഒ ദേവി ചന്ദന ധാക്ക വിശദമാക്കുന്നത്. കേരുവിലെ ശ്രീറാം പബ്ലിക് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. രാവിലെ സ്‌കൂളിലെത്തിയ ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മുഖത്തടിക്കുകയായിരുന്നുവെന്നാണ് പരാതി.
കുട്ടിയുടെ കര്‍ണപടത്തിന് അടിയേറ്റ് പരിക്കേറ്റെന്നും, നേരത്തെ സമാനമായ അടിയേറ്റ് ചികിത്സയില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിയ്ക്കാണ് വീണ്ടും മര്‍ദ്ദനമേറ്റതെന്നും രക്ഷിതാവ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.