ന്യൂഡൽഹി : മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ആർട്ടിലറി സെൻ്ററിൽ വെടിവയ്പ്പ് പരിശീലനത്തിനിടെ ഇന്ത്യൻ ഫീൽഡ് തോക്കിൽ നിന്നുള്ള ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീർ സൈനികർ കൊല്ലപ്പെട്ടു .
വ്യാഴാഴ്ച ഉച്ചയ്ക്ക് നാസിക് റോഡ് ഏരിയയിലെ ആർട്ടിലറി സെൻ്ററിലാണ് സംഭവം അപകടമുണ്ടായത്. അഗ്നിവീർ ഉദ്യോഗസ്ഥന്മാരായ ഗോഹിൽ വിശ്വരാജ് സിംഗ് (20), സൈഫത്ത് ഷിത് (21) എന്നിവരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു.
read also: ഗര്‍ഭച്ഛിദ്രത്തിന് ഗുളിക കഴിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു ; കാമുകന്‍ അറസ്റ്റില്‍
അഗ്‌നിവീർ സംഘം ഇന്ത്യൻ ഫീൽഡ് ഗണ്ണിൽ നിന്ന് വെടിയുതിർക്കുന്നതിനിടെ ഷെല്ലുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവർക്കും പരിക്കേറ്റു, ഡിയോലാലിയിലെ എംഎച്ച് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ഇരുവരും മരണപ്പെട്ടതായി അധികൃതർ അറിയിച്ചു.