ഹൈദരാബാദ്: പബ്ബിലെ നിശാപാര്‍ട്ടിയില്‍ നഗ്നനൃത്തമെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകളെയും പുരുഷന്‍മാരെയും കസ്റ്റഡിയിലെടുത്തു.
നഗ്‌നനൃത്തം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നിശാപാര്‍ട്ടിക്കിടെ നടന്നത്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
രാത്രിയോടെ തന്നെ പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും പൊലീസ് പിടികൂടിയിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതോടൊപ്പം തന്നെ പരിപാടി നടന്ന പബ്ബ് പൂട്ടിച്ചതായും എസിപി വെങ്കട്ട് രമണ അറിയിച്ചു. പബ്ബിന്റെ ഉടമ, ബൗണ്ടര്‍മാര്‍, ഡിജെ ഓപ്പറേറ്റര്‍മാര്‍, കാഷ്യര്‍ എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു. പബ്ബിലേക്ക് പുരുഷന്മാരെ ആകര്‍ഷിക്കാന്‍ സ്ത്രീകളുടെ നഗ്‌നനൃത്തം പതിവായി നടത്താറുണ്ടായിരുന്നു. ഇത്തരത്തില്‍ നൃത്തം ചെയ്യാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്ക് സ്ത്രീകളെ എത്തിച്ചിരുന്നു.