സിക്കർ: രാജസ്ഥാനിലെ സിക്കറില്‍ ബസ് ദേശീയപാതയിലെ സംരക്ഷണ ഭിത്തിയിലിടിച്ച് 12 മരണം. 36 പേർക്ക് പരിക്കേറ്റു. നവല്‍ഗഡില്‍നിന്ന് സുജൻഗഡിലേയ്ക്കുള്ള യാത്രാമധ്യേ ലക്ഷ്മണ്‍ഗഡിലായിരുന്നു അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബസ് ദേശീയപാതയുടെ സംരക്ഷണഭിത്തിയില്‍ ഇടിക്കുകയായിരുന്നു. നിരവധി പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
read also: യുവാവ് കിണറ്റില്‍ വീണ് മരിച്ചനിലയില്‍
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാല്‍ ശർമ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വേണ്ട എല്ലാ സഹായവും ലഭ്യമാക്കാൻ ജില്ലാ അധികൃതർക്ക് നിർദ്ദേശം നൽകി.