വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം: രാജ്യത്തെ 24 പ്രധാന ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി
ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം എത്തിയതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലും ആന്ധ്രയിലും ഗുജറാത്തിലുമായി 24 ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശമെത്തിയത്. സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പടെ തകര്‍ക്കുമെന്ന് ഇന്നലെയെത്തിയ സന്ദേശത്തില്‍ പറയുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കാറിലും സ്ഫോടകവസ്തു വയ്ക്കുമെന്ന് മുന്നറിയിപ്പുണ്ട്. അഫ്സല് ഗുരു പുനര്‍ജനിക്കുന്നുവെന്നും സന്ദേശത്തിലുണ്ട്. മൂന്നിടങ്ങളിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.