മുംബൈ: ലോറൻസ് ബിഷ്ണോയിയുടെ പേരില്‍ വ്യാജന്മാരും വിലസുന്നു. ലോറൻസ് ബിഷ്ണോയിയുടെ പേരിൽ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടു സല്‍മാൻ ഖാനെ ഭീഷണിപ്പെടുത്തിയ വ്യാജനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ട്രാഫിക്ക് പോലീസിന് ലഭിച്ച അഞ്ജാത സന്ദേശത്തെ തുടർന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു. ജംഷഡ്പൂർ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ അന്വേഷണം പൂർത്തിയാക്കി. സന്ദേശം അയച്ച വ്യക്തിയെ വ്യാഴാഴ്ച്ചയാണ് പിടികൂടിയത്.
ഭീഷണി മുഴക്കിയതിന് മാപ്പ് പറഞ്ഞുകൊണ്ട് പിന്നീട് ഒക്ടോബർ 21ന് ഇയാള്‍ വീണ്ടും സന്ദേശം അയച്ചു. താൻ അബദ്ധത്തില്‍ ഭീഷണി സന്ദേശം അയച്ചതാണെന്ന് പറഞ്ഞായിരുന്നു ക്ഷമാപണ സന്ദേശം. ഒക്ടോബർ 18നാണ് ഇയാള്‍ ഭീഷണി സന്ദേശം മുംബൈ ട്രാഫിക്ക് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചത്. ഇത് നിസ്സാരമായി കാണരുത്..
സല്‍മാൻ ഖാൻ ജീവിച്ചിരിക്കാനും ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബാ സിദ്ദിഖിയേക്കാള്‍ മോശം അവസ്ഥയാകും സല്‍മാൻ ഖാന് നേരിടേണ്ടി വരിക- ഇതായിരുന്നു സന്ദേശം. ലോറൻസ് ബിഷ്ണോയി ഗ്യാങ്ങില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സന്ദേശം