6
May, 2026

A News 365Times Venture

6
Wednesday
May, 2026

A News 365Times Venture

ബലൂചിസ്ഥാനിൽ ഗേൾസ് ഹൈസ്കൂളിന് സമീപം ബോംബ് സ്ഫോടനം : കൊല്ലപ്പെട്ടത് വിദ്യാർത്ഥികളടക്കം ഏഴ് പേർ

Date:


ഇസ്ലാമബാദ് : പാകിസ്ഥാനിലെ
ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ അഞ്ച് വിദ്യാർത്ഥികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. നഗരത്തിലെ ഗേൾസ് ഹൈസ്കൂളിന് സമീപമാണ് അക്രമികൾ ബോംബാക്രമണം നടത്തിയത്.

മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ഈ ആക്രമണത്തിൽ 22 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്കൂൾ കുട്ടികളാണെന്നും അവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

സ്‌ഫോടനത്തിൽ ഒരു പോലീസ് വാനും നിരവധി ഓട്ടോറിക്ഷകളും തകർന്നതായി റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജയം യു.ഡി.എഫിന്റെ മിടുക്കല്ല, ചുമ്മാതെ നിന്നവര്‍ പോലും ജയിച്ചു: സി.പി.ഐ.എമ്മിനകത്ത് അത്രയും മോശം അവസ്ഥയായിരിക്കണം: ജി. സുകുമാരന്‍ നായര്‍

പെരുന്ന: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യു.ഡി.എഫിന്റെ മാത്രം...