കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55,480 രൂപയാണ്.
ഇന്നലെ ഒരാഴ്ചയ്ക്കുശേഷം സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇന്നലെ പവന് 80 രൂപയാണ് വര്‍ധിച്ചത്.
അതേ സമയം ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6935 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5720 രൂപയുമാണ്. രണ്ട് മാസത്തിന് ശേഷമാണ് സ്വര്‍ണവില 55000 ത്തിലേക്ക് എത്തുന്നത്.
സ്വര്‍ണവില ഇടിവ് വിവാഹ വിപണിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 97 രൂപയാണ്.