പാലക്കാട് തിരഞ്ഞെടുപ്പ് : പ്രചാരണം കൊഴുപ്പിക്കാനായി മുഖ്യമന്ത്രി ഇന്നെത്തും


പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട്ട് പ്രചാരണത്തിനെത്തും. പി സരിന് പരമാവധി വോട്ടുകൾ ലഭിക്കണമെന്ന കർശന നിലപാടുമായിട്ടാണ് അദ്ദേഹം പ്രചാരണ രംഗത്തെത്തുന്നത്.

ഇതാദ്യമായാണ് പിണറായി വിജയന്‍ പാലക്കാട് പ്രചാരണത്തിനെത്തുന്നത്. ഇന്നും നാളെയും മേപ്പറമ്പ്, മാത്തൂര്‍, കൊടുന്തിരപ്പുള്ളി മേഖലകളിലെ പൊതുസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

അതേ സമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തുടങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തില്‍ തുടരുന്നുണ്ട്.