കാസർകോട്: യുവാവിനെയും പ്ലസ് ടു വിദ്യാർത്ഥിനിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ജില്ലയിലെ പരപ്പ നെല്ലിയരിയിലെ രാഘവന്റെ മകൻ രാജേഷ്( 21) ഇടത്തോട് പായാളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യ (17) എന്നിവരാണ് മരിച്ചത്.
read also: വേശ്യാവൃത്തിയെന്ന് ആരോപിച്ച് സ്ത്രീകളെ അയല്‍വാസികള്‍ മര്‍ദിച്ചതായി സ്ത്രീകൾ
ആളൊഴിഞ്ഞ വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.