മുസ്ലീം ലീഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന് സന്ദീപ് വാര്യർ, സ്വാഗതം ചെയ്ത് ലീഗ് നേതാക്കള്‍
പാലക്കാട്: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ മുസ്ലീം ലീഗിനെ പുകഴ്ത്തി സന്ദീപ് വാര്യർ. ലീഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. വ്യക്തി ജീവിതത്തിൽ മത നിരപേക്ഷ നിലപാടുകളാണ് ഉയർത്തിപ്പിടിച്ചതെന്നും തന്റെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
പാണക്കാട്ടേക്കുള്ള തന്റെ യാത്ര കെപിസിസിയുടെ നിർദേശ പ്രകാരമാണെന്നും സന്ദീപ് വാര്യർ വെളിപ്പെടുത്തി. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിന്റെ കൈപിടിച്ചതിന് പിന്നാലെ പാണക്കാടെത്തി സന്ദീപ് വാര്യര്‍. നിറഞ്ഞ പുഞ്ചിരിയോടെ ഹസ്തദാനം ചെയ്തായിരുന്നു കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും സന്ദീപ് വാര്യരെ സ്വാഗതം ചെയ്തത്. സാദിഖലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് പുറമെ എംഎല്‍എമാരായ എം ഷംസുദ്ദൂന്. നജീബ് കാന്തപുരം, യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്, ലീഗിന്റെ രാജ്യസഭ എംപി ഹാരിസ് ബീരാന് തുടങ്ങിയവര്‍ ചേര്‍ന്നാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്.
തളി ക്ഷേത്രത്തിൽ തീപിടുത്തമുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയത് തങ്ങളാണെന്നും സന്ദീപ് പറഞ്ഞു . മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനോട് ബഹുമാനമെന്നും സന്ദീപ് വ്യക്തമാക്കി. അതേസമയം നരേന്ദ്ര മോദി രാജ്യത്ത് ഭിന്നതയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ഭരണാധികാരിയാണെന്ന വിമര്‍ശനമാണ് സന്ദീപ് ഉയര്‍ത്തിയത്.
ഇത് സംബന്ധിച്ച മാധ്യമ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സന്ദീപ് അക്കാര്യം പറഞ്ഞത്. മോദിയെ വിമര്‍ശിച്ച സന്ദീപിനോട് ബിജെപി അനുഭാവികൾ പൊറുത്തിട്ടില്ല. കടുത്ത വിമര്‍ശനമാണ് സൈബറിടത്തില്‍ ഇതോടെ സന്ദീപിനെതിരെ ഉയരുന്നത്. ഇദ്ദേഹത്തിന്റെ ഫോളോവേഴ്സ് ലിസ്റ്റ് കുത്തനെ ഇടിയുകയും ചെയ്തു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പ് ഫേസ്ബുക്കില്‍ 318 K ഫോളോവേഴ്സാണ് സന്ദീപ് വാര്യര്‍ക്കുണ്ടായിരുന്നത്. ഇതോടെ ഒറ്റയടിക്ക് സന്ദീപിന്റെ ഫോളോവേഴ്സ് 304 K യിലേക്ക് ഇടിഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അണ്‍ഫോളോ ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ സന്ദീപിന് തിരിച്ചടിയായത്. ഫോളോവര്‍മാരുടെ എണ്ണം ഇനിയും കുറയാനാണ് സാധ്യത.