കൊച്ചി: മുനമ്പം വിഷയത്തിലെ വിവാദ പരാമർശങ്ങളില്‍ കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനുമെതിരേ ഡിജിപിക്ക് പരാതി നല്‍കി എഐവൈഎഫ്.
സമൂഹത്തില്‍ മതത്തിന്റെ പേരില്‍ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്നും കാലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടി എഐവൈഎഫ്, സംസ്ഥാന പ്രസിഡന്റ് എൻ. അരുണ്‍ ആണ് പരാതി നല്‍കിയത്.
read also: പൂരം അലങ്കോലമായി, എല്ലാം ശരിയാക്കിയത് സുരേഷ് ഗോപിയാണെന്ന് പ്രചരിപ്പിച്ചു: കൊച്ചിൻ ദേവസ്വം ബോര്‍ഡിന്റെ റിപ്പോര്‍ട്ട്
മുനമ്ബം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് നാല് ആംഗലേയ അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമായ ഈ സംവിധാനത്തിന്റെ തണ്ടെല്ല് ഒടിക്കും എന്ന് സുരേഷ് ഗോപി പറഞ്ഞതാണ് പരാതിയ്ക്ക് കാരണം. വാവര് പള്ളിയെ അധിക്ഷേപിച്ചുവെന്നാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനെതിരെയുള്ള പരാതി.