12
October, 2026

A News 365Times Venture

12
Monday
October, 2026

A News 365Times Venture

പാസഞ്ചർ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം : റെയിൽ പാളത്തിൽ നിന്നും ലഭിച്ചത് 25 അടി നീളമുള്ള ഇരുമ്പ് കമ്പി

Date:


പിലിഭിത്ത്: ഉത്തർപ്രദേശിലെ പിലിഭിത്തിൽ റെയിൽ പാളത്തിൽ നിന്നും ലഭിച്ചത് 25 അടി നീളമുള്ള ഇരുമ്പ് കമ്പി. പാസഞ്ചർ ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമം ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് കൃത്യ സമയത്ത് പ്രയോഗിച്ചതോടെ ഒഴിവായി.

ലാലൌരിഖേര റെയിൽവേ ഹാൾട്ടിന് സമീപം വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. പിലിഭിത്തിൽ നിന്ന് ബറേലിയിലേക്ക് പോവുകയായിരുന്ന പിലിഭിത്ത് ബറേലി സിറ്റി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. എൻജിന് അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു കമ്പി ഉണ്ടായിരുന്നത്.

ട്രെയിൻ നിർത്തിയതിന് പിന്നാലെ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരും റെയിൽവേ പോലീസും സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related