12
October, 2026

A News 365Times Venture

12
Monday
October, 2026

A News 365Times Venture

പ്രതിച്ഛായക്കപ്പുറമുള്ള മോദിയെ വെളിപ്പെടുത്തുന്നു; മോദി, ഷാ നേതൃത്വത്തിന്റെ ദൗര്‍ബല്യം വ്യക്തമാക്കുന്നു: ഇന്ത്യയിലെ പ്രതിഷേധങ്ങളെക്കുറിച്ച് ആഗോള മാധ്യമങ്ങള്‍

Date:

ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ ആഗോള തലത്തില്‍ വളര്‍ത്തിയെടുത്ത പ്രതിച്ഛായക്കപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്നതാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളും അതിനെതിരായ പൊലീസ് അടിച്ചമര്‍ത്തലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍. മോദി അമിത്ഷാ നേതൃത്വത്തിന്റെ ദുര്‍ബലത ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളെക്കുറിച്ച് ആഗോള മാധ്യമങ്ങള്‍ പറയുന്നു.

‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ജനപ്രിയ നേതാവെന്ന നിലയിലും, അക്രമത്തിന്റെ ലോകത്ത് സമാധാനത്തിന്റെ ശാന്തമായ ശബ്ദമെന്ന നിലയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് വളരെക്കാലമായി ഒരു പ്രതിച്ഛായ വളര്‍ത്തിയെടുത്തിട്ടുണ്ട്.

എന്നാല്‍ ഇന്ത്യയില്‍ മോദിയുടെ അധികം അറിയാത്ത മുഖമാണുളള്ളത്. വിമതര്‍ക്കെതിരെ ഭരണകൂടത്തിന്റെ ആയുധങ്ങള്‍ പ്രയോഗിച്ച, കൂടുതല്‍ വഴങ്ങുന്ന നിയമവ്യവസ്ഥയെയും ഉദ്യോഗസ്ഥവൃന്ദത്തെയും ചൂഷണം ചെയ്ത് പ്രവര്‍ത്തിക്കുന്ന വലിയ അധികാരമുള്ള വ്യക്തി എന്ന വശം. പ്രതിപക്ഷത്തെ വെട്ടിമുറിക്കുകയും പിളര്‍ത്തുകയും ചെയ്തു, സ്വതന്ത്ര മാധ്യമങ്ങളെ ഭയപ്പെടുത്തി, പ്രവര്‍ത്തകരെ ജയിലിലടച്ചു,’ ഇന്ത്യയിലെ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ത്ഥി പ്രതിഷേധത്തിനെതിരായ പൊലീസ് അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മോദി ഭരണത്തിന്റെ പരുക്കന്‍ വശങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടു. അധികാരം നിലനിര്‍ത്താനുള്ള മോദിയുടെ ഫോര്‍മുലയുടെ പരിധികളും തുറന്നുകാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിഷേധം നടക്കുമ്പോഴും അത് അവഗണിക്കുന്ന നിലപാടാണ് മോദിക്കെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

‘പ്രതിഷേധങ്ങളെക്കുറിച്ച് മിസ്റ്റര്‍ മോദി സ്വഭാവികമായി മൗനം പാലിച്ചു. പകരം അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ജന്മദിനാശംസകളും ഉത്സവ ആശംസകളും പോസ്റ്റ് ചെയ്തു. പോസിറ്റീവ് കാര്യങ്ങളെകക്കുറിച്ച് പറയുന്ന അദ്ദേഹത്തിന്റെ പതിവ് നിലനിര്‍ത്തി,’ എന്ന് പ്രതിഷേധ സമയത്തുള്ള മോദിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമീപകാലത്തെ ഏറ്റവും വലിയ പ്രക്ഷോഭം എന്നാണ് ജന്തര്‍ മന്തര്‍ 2.0 പ്രക്ഷോഭങ്ങളെ ബി.ബി.സി
വിശേഷിപ്പിച്ചത്. ന്യായമായ ആവശ്യങ്ങള്‍ക്കായുള്ള ഒരു ബഹുജന മുന്നേറ്റമായാണ് ഈ പ്രക്ഷോഭങ്ങലെ അല്‍ ജസീറ അവതരിപ്പിക്കുന്നത്. പാര്‍ലമെന്റിലേക്കും സമരസ്ഥലത്തേക്കുമുള്ള വഴി തടഞ്ഞും യാത്രാ മാര്‍ഗ്ഗങ്ങള്‍ നിഷേധിച്ചും യുവജനങ്ങളെ അടിച്ച് ഒതുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

മോദി എപ്പോഴൊക്കെ ഭയപ്പെടുന്നുവോ, അപ്പോഴൊക്കെ അദ്ദേഹം പൊലീസിനെ മുന്നില്‍ നിര്‍ത്തുന്നുവെന്ന് പ്രതിഷേധക്കാര്‍ അഭിപ്രായപ്പെടുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുണ്ടാ സംഘങ്ങളെയടക്കം സമരത്തിനിടയിലേക്ക് കടത്തിവിട്ട് സര്‍ക്കാര്‍ യുവജന പ്രക്ഷോഭം തകര്‍ക്കാന്‍ ശ്രമിച്ചു. ദല്‍ഹിയില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2021 ലെ കര്‍ഷക പ്രക്ഷോഭത്തിനു ശേഷമുള്ള ഏറ്റവും വലിയ ജനമുന്നേറ്റമാണിതെന്ന് ഇപ്പോഴത്തെ പ്രതിഷേധങ്ങളെ കുറിച്ച് ബ്ലൂംബര്‍ഗ് അഭിപ്രായപ്പെട്ടു. ‘മോദിക്ക് മുന്നിലുള്ള വെല്ലുവിളി’ എന്നു ഇപ്പോഴത്തെ പ്രതിഷേധങ്ങളെ ബ്ലൂംബെര്‍ഗ് വിശേഷിപ്പിച്ചു.

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ ‘വിവാദപരം’ എന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ വിശേഷിക്കുന്നു. യുവ പ്രതിഷേധക്കാര്‍ക്ക് ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കാന്‍ കഴിഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദിയുടെ 12 വര്‍ഷത്തെ ഭരണത്തിനിടയില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളികളില്‍ ഒന്ന് എന്നാണ് റോയിട്ടേഴ്‌സ് ഇപ്പോഴത്തെ പ്രതിഷേധങ്ങളെ കുറിച്ചുള്ള ഒരു ലേഖനത്തില്‍ പറഞ്ഞത്. ഈ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസവും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. സമാധാനപരമായ ഒത്തുചേരലിനുള്ള അവകാശം മാനിക്കണമെന്ന് യു.എന്‍ സമിതി ആവശ്യപ്പെട്ടപ്പോള്‍, അതിനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇടപെടലായി വിശേഷിപ്പിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Content Highlight: Global Media Coverage About Jantar Mantar 2.0 Protest Demanding Sacking of CEC Gyanesh

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related