ചുഴലിക്കാറ്റ്: 13 വിമാനങ്ങൾ റദ്ദാക്കി, 6 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി


ചെന്നൈ: ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയത്. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അഞ്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് മംഗലാപുരത്തേയ്ക്കും ട്രിച്ചിയിലേയ്ക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി.

read also: ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസ് എടുത്ത് അന്വേഷിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹർജി നൽകി മാലാ പാർവതി

ഫിൻജാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നും നിർദ്ദേശമുണ്ട്.