മംഗളവനം പക്ഷിസങ്കേതത്തിലെ ഗേറ്റില്‍ കമ്പി ശരീരത്തില്‍ തുളച്ചുകയറി പൂർണ്ണ നഗ്നമായ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം
മംഗളവനം പക്ഷിസങ്കേതത്തിൽ ഗേറ്റില്‍ കമ്പി ശരീരത്തില്‍ തുളച്ചുകയറി മരിച്ച നിലയില്‍ മധ്യവയസ്കൻ, മൃതദേഹം പൂര്‍ണ്ണനഗ്ന നിലയി
കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തിൽ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറി മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
പത്തടിയോളം ഉയരുമുള്ള ഗേറ്റില്‍ പൂര്‍ണ്ണ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. ഗേറ്റിന് മുകളില്‍ കയറി കടക്കാനുള്ള ശ്രമത്തില്‍ സംഭവിച്ചതാണോ മറ്റു ദൂരഹതകളുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് പരിശോധിച്ച് വരികയാണ്. അര്‍ദ്ധരാത്രിയാലാണ് സംഭവം നടന്നതെന്നാണ് വിവരം. പക്ഷിസങ്കേതത്തിലെ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. സംഭവത്തെില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.