ഇരുമുടിക്കെട്ടുമായി മലകയറി ഇക്കുറിയും അയ്യനെ കാണാൻ സന്നിധാനത്തെത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ


പത്തനംതിട്ട: ചാണ്ടി ഉമ്മൻ എം.എൽ.എ ശബരിമലയിൽ ദർശനം നടത്തി. പമ്പയിൽനിന്ന് കെട്ടു നിറച്ചാണ് ചാണ്ടി ഉമ്മൻ മലചവിട്ടിയത്. അയ്യന്റെ സന്നിധിയിലെത്തിയശേഷം മാളികപ്പുറത്തും ദർശനം നടത്തിയാണ് പുതുപ്പള്ളി എംഎൽഎ മലയിറങ്ങിയത്.

തുടർച്ചയായ രണ്ടാം തവണയാണ് ചാണ്ടി ഉമ്മൻ ശബരിമലയിലെത്തുന്നത്. കഴിഞ്ഞ തവണയും ചാണ്ടി ഉമ്മൻ ശബരിമലയിലെത്തിയിരുന്നു.